നിലമ്പൂര്‍: ഒന്നാം ക്ലാസുകാരനായ ഷിയോണ് കളിപ്പാട്ടം വാങ്ങാന്‍ സൂക്ഷിച്ചുവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ബുധനാഴ്ച രാവിലെ നിലമ്പൂര്‍ താലൂക്കോഫീസിലെത്തി നിലമ്പൂര്‍ തഹസില്‍ദാര്‍ എസ്.എസ്. ശ്രീകുമാറിനാണ് തുക കൈമാറിയത്. എരുമമുണ്ട താണപറമ്പില്‍ ഷിജോയുടെ മകനാണ് ഷിയോണ്.
കളിപ്പാട്ടമായി വാങ്ങാന്‍ വച്ചിരുന്ന പണമാണ് പിതാവിനോടും മുത്തച്ഛനോടുമൊപ്പമെത്തി വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനയായി നല്‍കിയത്. എരുമമുണ്ട താമസിക്കുന്ന വയോധികനായ മുല്ലക്കല്‍ എം.കെ. ജോണും ഒരു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി. ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.പി. പ്രശാന്തും സന്നിഹിതനായിരുന്നു.