കോവൽവള്ളി കിട്ടാനും നികുതി രശീതിയും റേഷൻ കാർഡും
1443051
Thursday, August 8, 2024 5:12 AM IST
എടക്കര: കൃഷിഭവനിൽ നിന്നു വിതരണം ചെയ്യുന്ന കോവൽ വള്ളി കിട്ടാൻ നികിതിച്ചീട്ടും റേഷൻ കാർഡും ഹാജരാക്കാൻ കൃഷി ഓഫീസറുടെ അറിയിപ്പ്. എടക്കര കൃഷി ഓഫീസറാണ് ഓഫീസിന്റെ വാട്സ് ആപ് ഗ്രൂപ്പിൽ ഈ അറിയിപ്പ് നൽകിയത്.
പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമയി 95 കോവൽ വള്ളികൾ സൗജന്യ വിതരണത്തിന് കൃഷി ഓഫീസിൽ എത്തിയിട്ടുണ്ടെന്നും ആവശ്യമുള്ളവർ 2024-25 കാലയളവിലെ നികുതിച്ചീട്ട്, റേഷൻ കാർഡ് എന്നിവയുമായി നേരിട്ട് എത്തണമെന്നുമാണ് അറിയിപ്പ്.
ഇവയുടെ കോപ്പി സമർപ്പിക്കേണ്ടതില്ലെന്നും പറയുന്നു. അനർഹർ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നു എന്ന പരാതി നേരത്തെ ഉയർന്നിരുന്നുവെന്നും ഇത് തടയുന്നതിനാണ് നികുതിച്ചീട്ടും റേഷൻ കാർഡും ഹാജരാക്കാൻ നിർദേശിച്ചതെന്നും കൃഷി ഓഫീസർ എബിത ജോസഫ് പറഞ്ഞു.