കെഎസ്എസ്പിയു പോസ്റ്റ് ഓഫീസ് ധര്‍ണ നടത്തി
1435383
Friday, July 12, 2024 4:06 AM IST
മലപ്പുറം : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് മലപ്പുറം ടൗണ്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.
80 വയസ് കഴിഞ്ഞ സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് പോസ്റ്റ് ഓഫീസ് വഴി ലഭിക്കുന്ന പെന്ഷന് വിതരണം മുടങ്ങിയതിനെതിരെയാണ് ധര്‍ണ നടത്തിയത്. പെന്ഷന് ലഭിക്കുവാനുള്ള തടസം ഉടന്‍ നീക്കണമെന്നും എത്രയും വേഗം പെന്ഷന് ലഭിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കെ എസ് എസ് പി യു മലപ്പുറം ടൗണ്‍ സെക്രട്ടറി ജോയി ജോണ്‍ ഉദ്ഘാടനം ചെയ്തു. കെ.വി. സ്കറിയ, കെ.പി. പാര്‍വതിക്കുട്ടി ടീച്ചര്‍, ശാന്തകുമാരി ടീച്ചര്‍, കെ.ആര്. നാന്‍സി എന്നിവര്‍ സംസാരിച്ചു.