മങ്കട മണ്ഡലത്തിൽ രണ്ട് പ്രവൃത്തിക്ക് മൂന്നുകോടി രൂപയുടെ ഭരണാനുമതി
1429653
Sunday, June 16, 2024 6:05 AM IST
മങ്കട: 2024-2025 സംസ്ഥാന ബജറ്റില്‍ മങ്കട നിയോജക മണ്ഡലത്തിൽ അനുവദിച്ച രണ്ട് പ്രവൃത്തിക്ക് മൂന്നുകോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി മഞ്ഞളാംകുഴി അലി എംഎൽഎ അറിയിച്ചു.
കുറുവ പഞ്ചായത്തിലെ പൂക്കാട്ടിരി ലിങ്ക് റോഡിലെ പാങ്ങ്ചേണ്ടി-അമ്പലപ്പറമ്പ് വരെ ബിഎം ബിസി ചെയ്ത് നവീകരിക്കുന്നതിന് 1.5 കോടി രൂപയുടെയും മങ്കട കൂട്ടിൽ-വലമ്പൂർ-പട്ടിക്കാട് റോഡിൽ വലമ്പൂർ മുതൽ മുള്യാകുർശി വരെ നവീകരിക്കുന്നതിന് 1.5 കോടി രൂപയുടെയും ഭരണാനുമതി ലഭ്യമായിട്ടുണ്ട്.
സാങ്കേതികാനുമതിയും ടെൻഡർ നടപടികളും പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കും.