ചികിത്സാപിഴവ്: ഡോക്ടർമാരെ സർവീസിൽനിന്നും നീക്കം ചെയ്യണമെന്ന്
1424827
Saturday, May 25, 2024 5:59 AM IST
കരുവാരകുണ്ട്: കോഴിക്കോട് മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന രോഗികളോട് ചികിത്സാ പിഴവ് തുടരുന്ന സാഹചര്യത്തിൽ അത്തരം ഡോക്ടർമാരെ സർവീസിൽ നിന്ന് നീക്കം ചെയ്യണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻഎച്ച്ആർഎസിഫ് ജില്ലാ കൗൺസിൽ മീറ്റ് അധികൃതരോട് ആവശ്യപ്പെട്ടു.
രോഗികളുടെ അസുഖം പോലും തിരിച്ചറിയാതെയുള്ള ഡോക്ടർമാരുടെ ചികിത്സ അപകടപരവും മനുഷ്യത്വരഹിതവുമാണ്. ദേശീയ ചെയർമാൻ അഡ്വ.കെ.വിജയരാഘവൻ മീറ്റ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് നസീർ പെരിന്തൽമണ്ണ അധ്യക്ഷത വഹിച്ചു. റീജണൽ കോഡിനേറ്റർ ജി.കെ.കൃഷ്ണകുമാർ, പി.ദീപാറാണി, സംസ്ഥാന സെക്രട്ടറി ഷാക്കിർ തുവ്വൂർ ,വിനോദ് കുമാർ പാലക്കാട്, പി.അക്ഷയ്, സോഫിയ, പ്രജില എന്നിവർ പ്രസംഗിച്ചു.