വനംവകുപ്പിന്റെ തീരുമാനം പുനപരിശോധിക്കണം: കേരള കര്‍ഷക യൂണിയൻ-ബി
1424208
Wednesday, May 22, 2024 5:48 AM IST
നിലമ്പൂര്‍: സംസ്ഥാന വന മേഖലയില്‍ യൂക്കാലി, അക്കേഷ്യ തുടങ്ങിയ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നു വനംവകുപ്പ് പിന്മാറണമെന്ന് നിലമ്പൂരില്‍ ചേര്‍ന്ന കേരള കര്‍ഷക യൂണിയന്-ബി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വനമേഖലയില്‍ ഇത്തരം മരങ്ങള്‍ വളര്‍ത്തിയാല്‍ ഭൂമിയില്‍ ജലത്തിന്റെ ലഭ്യത കുറയുകയും വന്യമൃഗങ്ങള്‍ വെള്ളത്തിനും ഭക്ഷണത്തിനുമായി നാട്ടില്‍ ഇറങ്ങുകയും ചെയ്യും.
ഇതു കൃഷികള്‍ നശിപ്പിക്കുന്നതിനും ജനങ്ങള്‍ക്കു ഭീഷണിയായി മാറുമെന്നും യോഗം ചൂണ്ടിക്കാട്ടി. വന്യമൃഗങ്ങള്‍ക്ക് വനത്തില്‍ ഭക്ഷണത്തിനു ചെടികളും വൃക്ഷങ്ങളും നട്ടുവളര്‍ത്തുകയും വെളളത്തിനായി വനത്തില്‍ കുളം കുഴിച്ചാല്‍ ഒരു പരിധി വരെ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാന്‍ കഴിയുമെന്നും യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ.പി. പീറ്റര്‍ യോഗം ഉദ്ഘാടനം ചെയ്തു. കര്‍ഷക യൂണിയൻ-ബി ജില്ലാ പ്രസിഡന്റ് ജമാല്‍ഹാജി അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് പി.ടി. ഉണ്ണിരാജ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി കെ.എം. ജോസ്,
ശശീന്ദ്രന് കോട്ടപ്പടി, വി.കെ. ഷംസുദീന്‍, അനീഷ്മോന്, നിയോജക മണ്ഡലം പ്രസിഡന്റുമാരായ വി.കെ. അബ്ദുറഹിമാന്, ഷിബു സാമുവല്‍, അനൂപ് വര്‍ഗീസ്, റസാക്ക് വേങ്ങര, സഹീര്‍ ഏറനാട്, രവീന്ദ്രന്, ഉഷ ജോസഫ്, കെ.കെ. ദേവി തുടങ്ങിയവര്‍ പ്രസംഗിച്ചു.