മേലാറ്റൂരില്‍ വസ്ത്രശാലക്ക് തീപിടിച്ചു
1417154
Thursday, April 18, 2024 5:50 AM IST
മേലാറ്റൂര്‍: മേലാറ്റൂരില്‍ വസ്ത്രശാലക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. മേലാറ്റൂര്‍ മണ്ണാര്‍ക്കാട് റോഡില്‍ പെട്രോള്‍ പമ്പിന് എതിര്‍വശത്തെ "ബ്ലൂ ഫോര്‍ മെന്‍ ’ ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. മുകളിലത്തെ രണ്ടുനില പൂര്‍ണമായും കത്തിനശിച്ചു.
പെരിന്തല്‍മണ്ണയില്‍ നിന്നും നിലമ്പൂരില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്. ഇന്നലെ രാവിലെ ആറോടെയായിരുന്നു സംഭവം. സര്‍വീസ് വയറില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. താഴത്തെ ഫ്ളോറിലേക്ക് തീ പടരുന്നതിന് മുമ്പ് അഗ്നിശമന സേനയെത്തി തീയണച്ചു.
50 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഏപ്പിക്കാട് സ്വദേശി കാവില്‍കുത്ത് നൗഷാദിന്റേതാണ് അഗ്നിക്കിരയായ കട. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ പി. സജു, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ രാജേഷ്, രഞ്ജിത്ത്, കിഷോര്‍, അനീഷ്, ഉമ്മര്‍, ശരത്കുമാര്, ഹോം ഗാര്‍ഡുമാരായ ഉണ്ണികൃഷ്ണന്, വിശ്വനാഥന്, ഗോപകുമാര്‍, ശിവദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.