ഉ​മ്മ​യും മ​ക​നും മ​രി​ച്ച സം​ഭ​വ​ത്തി​ൽ കാ​ർ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
Sunday, March 3, 2024 4:52 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ഇ​രി​ങ്ങാ​ട്ടി​രി​യി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഉ​മ്മ​യും മ​ക​നും മ​രി​ച്ച സം​ഭ​വ​ത്തി​ൽ കാ​ർ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. പു​ന്ന​ക്കാ​ട് സ്വ​ദേ​ശി പ​റ​വെ​ട്ടി ജു​നൈ​സി (37)നെ​യാ​ണ് മ​ന​പ്പൂ​ർ​വ​മാ​യ ന​ര​ഹ​ത്യ കേ​സ് ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ക​ഴി​ഞ്ഞ​വ്യാ​ഴാ​ഴ്ച്ച രാ​ത്രി ഇ​രി​ങ്ങാ​ട്ടി​രി നി​ലം​പ​തി​യി​ൽ വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ പൊ​ട്ട​ൻ തൊ​ടി​ക ഫാ​ത്തി​മ, മ​ക​ൻ സ​നൂ​ഫ് എ​ന്നി​വ​ർ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. കാ​ർ ഓ​ടി​ച്ചി​രു​ന്ന ജു​നൈ​സ് മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

മ​ദ്യം ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ക​യും ര​ണ്ട് പേ​രു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​ര​നു​മാ​യ ജു​നൈ​സി​നെ​തി​രേ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വാ​ർ​ഡ് അം​ഗം ഷീ​ബ പ​ള്ളി​ക്കു​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു കൂ​ട്ടം നാ​ട്ടു​കാ​ർ ഇ​ന്ന​ലെ രാ​വി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

മ​ന​പ്പൂ​ർ​വ്വ​മാ​യ ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഇ​തേ വ​കു​പ്പാ​ണ് പ്ര​തി​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള​തെ​ന്ന് പോ​ലീ​സ് ഉ​റ​പ്പു ന​ൽ​കി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ പി​രി​ഞ്ഞു​പോ​യ​ത്. തു​ട​ർ​ന്ന് മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.