തണ്ണീര്‍ക്കുടം സ്ഥാപിച്ചു
1395904
Tuesday, February 27, 2024 6:56 AM IST
ആലിപ്പറമ്പ്: കടുത്ത വേനലില്‍ പക്ഷികള്‍ക്കു കുടിവെള്ളം ലഭ്യമാക്കാനായി "കിളികളും കൂളാവട്ടെ’ എന്ന പ്രമേയത്തില്‍ ആലിപ്പറമ്പ് പൊതുജന വായനശാല തണ്ണീര്‍ക്കുടം സ്ഥാപിച്ചു. വായനശാല പ്രസിഡന്റ് എം.പി. സതീഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ. ഷംസുദീന്‍, രാംദാസ് മുണ്ടംകോടി, കെ. മുഹമ്മദ് ഫയാസ്, കെ. റുവൈസ്, എം. സബിത,കെ. മുഹമ്മദ് അസ്ലഹ്, എം.പി. ശ്രീജില്‍ എന്നിവര്‍ പ്രസംഗിച്ചു.