ടീച്ചിംഗ് എയ്ഡ് നിര്‍മാണം: അബ്ദുള്‍ അലിക്ക് രണ്ടാം സ്ഥാനം
1375554
Sunday, December 3, 2023 7:11 AM IST
മഞ്ചേരി: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സാമൂഹ്യ ശാസ്ത്ര അധ്യാപക ടീച്ചിംഗ് എയ്ഡ് നിര്‍മാണ മത്സരത്തില്‍ തൃപ്പനച്ചി എയുപി സ്കൂള്‍ അധ്യാപകന് എം.സി. അബ്ദുള്അലിക്ക് എ ഗ്രേഡോടെ രണ്ടാം സ്ഥാനം. സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം, രാവിന്റെയും പകലിന്റെയും ദൈര്‍ഘ്യം, സമയവ്യത്യാസം, ഭൂമിയുടെ ചെരിവ്, ഭ്രമണം, പരിക്രമണം, സമയ മേഖലകള്‍, ഗ്രീനിച്ച് രേഖ, അന്താരാഷ്ട്ര ദിനാങ്കരേഖ, ഗ്രഹങ്ങള്‍, അന്തര്‍ഗ്രഹങ്ങള്‍, സാറ്റ്ലൈറ്റ്, മാജിക്ക് ടീച്ചിംഗ് തുടങ്ങിയ മുപ്പതോളം പഠനസാമഗ്രികളാണ് മത്സരത്തിനായി ഉപയോഗിച്ചത്.