നിലമ്പൂര്‍ സ്വദേശി ദുബായിയില്‍ വാഹനാപകടത്തില്‍ മരിച്ചു
1374765
Thursday, November 30, 2023 10:15 PM IST
നിലമ്പൂര്‍: നിലമ്പൂര്‍ ചക്കാലക്കുത്ത് സ്വദേശി ദുബായില്‍ വച്ചുണ്ടായ വാഹനപകടത്തില്‍ മരിച്ചു. വീട്ടിക്കുത്ത് പുല്‍പ്പയില്‍ സച്ചിന് (മംഗല്യ ഡക്കറേഷന് -30) ആണ് ചൊവ്വാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
ദുബായി-അബൂദാബി അതിര്‍ത്തിയില്‍ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. ഇപ്പോൾ ദുബായിയിലുള്ള ഭാര്യയോടൊപ്പം വ്യാഴാഴ്ച നാട്ടിലേക്ക് വരാനിരിക്കെയാണ് അപകടമുണ്ടായത്. റിട്ട. അധ്യാപകന് പുല്‍പ്പയില്‍ സേതുമാധവന്റേയും റിട്ട. ജോയിന്റ് ബിഡിഒ സരളയുടേയും മകനാണ്. ഭാര്യ: അപൂര്‍വ (നിലമ്പൂര്‍ സഹകരണ ബാങ്ക് ജീവനക്കാരി). സഹോദരി: സൗമ്യ. സംസ്കാരം പിന്നീട്.