കാർ മതിലിലിടിച്ച് ഒരാൾക്ക് പരിക്ക്
1338928
Thursday, September 28, 2023 1:41 AM IST
നിലന്പൂർ: നിലന്പൂർ കനോലി പ്ലോട്ടിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. കഴിഞ്ഞദിവസം രാത്രി നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു.
നിലന്പൂർ പാടിക്കുന്ന് സ്വദേശി സുഹൈലിനാണ് പരിക്കേറ്റത്. രാത്രി 12 മണിയോടെയാണ് സംഭവം. സാരമായി പരിക്കേറ്റ ഇയാളെ നിലന്പൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിലേക്കു മാറ്റി. നിലന്പൂരിലെ പ്രധാന അപകടമേഖലയായി കനോലി ഭാഗം മാറി കഴിഞ്ഞു.
ഒരു മാസത്തിനിടയിൽ അഞ്ചിലേറെ അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. ഒന്നിലേറെ അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ച ദിവസങ്ങളുമുണ്ട്. ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ കനോലി പ്ലോട്ട് സന്ദർശിക്കാനെത്തിയ കോളജ് അധ്യാപകൻ അമിത വേഗത്തിൽ വന്ന വാഹനമിടിച്ച് മുന്പ് ഇവിടെ മരണപ്പെട്ടിരുന്നു.