പതിമൂന്നുകാരനെ പീഡിപ്പിച്ച മദ്രസാധ്യാപകൻ അറസ്റ്റിൽ
1338353
Tuesday, September 26, 2023 12:28 AM IST
മേലാറ്റൂർ: പതിമൂന്നുവയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെ മേലാറ്റൂർ പോലീസ് അറസ്റ്റ് ചെയ്തു.
ദർസ് അധ്യാപകനും മണ്ണാർക്കാട് കാഞ്ഞിരംപുഴ സ്വദേശിയുമായ കരിക്കുംപുറത്ത് സൈനുദ്ദീൻ ഫൈസി (50) യെയാണ് മേലാറ്റൂർ പോലീസ് ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്.
കുട്ടിയെ ഇയാൾ കഴിഞ്ഞ ഒരു വർഷമായി പീഡനത്തിനിരയാക്കി വരികയായിരുന്നു. ഇതേ തുടർന്നു കുട്ടി ദർസിൽ തുടരുന്നതിന് വിസമ്മതം അറിയച്ചതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്.
കേസിൽ കൂടുതൽ അന്വേഷണം നടത്തുമെന്നു മേലാറ്റൂർ പോലീസ് അറിയിച്ചു. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും. അന്വേഷണ സംഘത്തിൽ എസ്ഐ രജിമോണ്, എഎസ്ഐ അനിത, സിപിഒ ആമീൻ, ഷംസു, സുർജിത്, രാജേഷ് എന്നിവരുമുണ്ടായിരുന്നു.