വന്ദേ ഭാരത്: സിപിഎം പ്രതിഷേധിച്ചു
1337446
Friday, September 22, 2023 2:48 AM IST
നിലന്പൂർ: വന്ദേ ഭാരതിന് ജില്ലയിൽ സ്റ്റോപ്പ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് നിലന്പൂർ മുക്കട്ടയിൽ സിപിഎം പ്രതിഷേധ മാർച്ചും ധർണയും നടത്തി.
സിപിഎം ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് നിലന്പൂരിൽ സിപിഎം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തിയത്.സിപിഎം നിലന്പൂർ ഏരിയാ സെക്രട്ടറി ഇ. പദ്മാക്ഷൻ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം ജോർജ് കെ. ആന്റണി, ഏരിയാ കമ്മിറ്റി അംഗം കക്കാടൻ റഹീം, ലോക്കൽ സെക്രട്ടറിമാരായ ടി. ഹരിദാസൻ, ഷാജി കരുന്പുഴ, ബാലകൃഷ്ണൻ കരുളായി എന്നിവർ പ്രസംഗിച്ചു. നഗരസഭ കൗണ്‍സിലർമാരായ സൈജിമോൾ, ജംഷീദ്, പി. ഗോപാലകൃഷ്ണൻ, അഷറഫ് മുക്കട്ട എന്നിവർ നേതൃത്വം നൽകി.
ഒന്നാം വന്ദേ ഭാരതിനും ജില്ലയിൽ സ്റ്റോപ് അനുവദിച്ചിരുന്നില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയെ വീണ്ടും റെയിൽവേ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് സിപിഎം സമരം സംഘടിപ്പിച്ചത്.