അങ്ങാടിപ്പുറം: മങ്കട ഉപജില്ലാ കലോത്സവം നവംബർ 13, 14, 15, 16 തിയതികളിൽ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലും ഫാത്തിമ യുപി സ്കൂളിലുമായി നടക്കും.
115 വിദ്യാലയങ്ങളിൽ നിന്നായി പന്ത്രണ്ടായിരത്തോളം കലാപ്രതിഭകൾ 220 ഇനങ്ങളിലായി മാറ്റുരയ്ക്കും. പരിയാപുരം ഫാത്തിമ മാതാ പാരിഷ് ഹാളിൽ നടന്ന സംഘാടകസമിതി രൂപീകരണയോഗം മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു. എഇഒ മിനി ജയൻ അധ്യക്ഷ്യത വഹിച്ചു.
മക്കരപ്പറന്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഹറാബി കാവുങ്ങൽ, കുറുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ പാലപ്ര, സെന്റ് മേരീസ് സ്കൂൾ മാനേജർ ഫാ. ജെയിംസ് വാമറ്റത്തിൽ, പ്രിൻസിപ്പൽ പി.ടി. സുമ, മനോജ് വീട്ടുവേലിക്കുന്നേൽ, എച്ച്എം ഫോറം സെക്രട്ടറി അസീസ്, എഎസ്ഐ ഫിലിപ്പ് മന്പാട്, അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ സി. ബാബുരാജൻ എന്നിവർ പ്രസംഗിച്ചു.
വിവിധ സബ് കമ്മിറ്റികളുടെ യോഗം 26ന് ഉച്ചകഴിഞ്ഞ് 3.30ന് പരിയാപുരം സെന്റ് മേരീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.മക്കരപ്പറന്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. റാബിയ, മങ്കട ബ്ലോക്ക് സ്ഥിര സമിതി അധ്യക്ഷൻമാരായ ജാഫർ വെള്ളേക്കാട്ട്, ടി.കെ. ശശീന്ദ്രൻ, പെരിന്തൽമണ്ണ ബ്ലോക്ക് സ്ഥിരസ്ഥിതി അധ്യക്ഷൻ അസീസ് പട്ടിക്കാട്, ബ്ലോക്ക് പഞ്ചായത്ത് അംഗം വിൻസി അനിൽ, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻമാരായ വി. സുനിൽ ബാബു, ടി. സലീന, പഞ്ചായത്ത് അംഗങ്ങളായ കെ.ടി. നാരായണൻ, എം.കെ. കദീജ, എ. വിജയകുമാരി, പി. രത്നകുമാരി, ബഷീർ തുന്പലക്കാടൻ, ബിപിഒ എ.പി. ബിജു, ആരിഫ് കൂട്ടിൽ, പിടിഎ പ്രസിഡന്റുമാരായ സാജു ജോർജ്, സൽമാൻ ഫാരിസ്, പ്രധാനാധ്യാപകരായ ജോജി വർഗീസ്, ഷീല ജോസഫ്, അധ്യാപക സംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.