ട്രെയിൻ തട്ടി പരിക്കേറ്റ വിദ്യാർഥിനി മരിച്ചു
1301613
Saturday, June 10, 2023 11:19 PM IST
പെരിന്തൽമണ്ണ: ട്രെയിൻ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്കുട്ടി മരിച്ചു. മാനത്തുമംഗലം വലിയതൊടി രാജേഷിന്റെ മകൾ ആതിര(17)യാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ സ്വകാര്യാശുപത്രിയിലായിരുന്നു മരണം. ചെർപ്പുളശേരിയിലെ ഒരു സ്ഥാപനത്തിൽ വിദ്യാർഥിനിയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ചെറുകര റെയിൽവേ സ്റ്റേഷന് സമീപമാണ് യുവതിയെ പരിക്കേറ്റ നിലയിൽ കണ്ടത്. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
പെരിന്തൽമണ്ണ എസ്ഐ പ്രദീപന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രി മോർച്ചറിയിൽ.