പാലക്കീഴിനു സ്മാരകമായി ഹാൾ
1283287
Saturday, April 1, 2023 11:24 PM IST
പെരിന്തൽമണ്ണ: വള്ളുവനാടിന്റെ പ്രിയപ്പെട്ട സാംസ്കാരിക പ്രവർത്തകൻ പാലക്കീഴ് നാരായണന്റെ ഓർമക്കായി പെരിന്തൽമണ്ണ ചെറുകാട് സ്മാരക മന്ദിരത്തിന്റെ രണ്ടാം നില രൂപമാറ്റം വരുത്തി പാലക്കീഴ് സ്മാരക ഹാൾ നിർമിക്കുന്നു. ചെറുകാട് സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പരിപാടി. പാലക്കീഴിന്റെ ശിഷ്യർ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ തുടങ്ങിയവരുടെ സഹകരണത്തോടെ ഒരു മാസത്തിനകം പണി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത മാസം ആദ്യവാരത്തിൽ സാംസ്കാരിക മന്ത്രി പാലക്കീഴ് സ്മാരക ഹാൾ ഉദ്ഘാടനം ചെയ്യും. ഹാളിന്റെ നിർമാണത്തിനും ധന സമാഹരണത്തിനുമായി ചേർന്ന യോഗം ട്രസ്റ്റ് ചെയർമാൻ വി.ശശികുമാർ ഉദ്ഘാടനം ചെയ്തു.
സി. വാസുദേവൻ അധ്യക്ഷത വഹിച്ചു. കീഴാറ്റൂർ അനിയൻ, എസ്.സഞ്ജയ്, വി.പി. വാസുദേവൻ, പി.പി. വാസുദേവൻ, ടി.കെ.കരുണൻ, കെ.വീരാപ്പു, പി. തുളസീദാസ്, പാലക്കീഴ് പരമേശ്വരൻ, ഇ.രാജേഷ്, വേണുപാലൂർ, എൻ.പി.ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ : സി. വാസുദേവൻ (ചെയർമാൻ), എസ്. സഞ്ജയ് (വൈസ് ചെയർമാൻ), വേണു പാലൂർ (കണ്‍വീനർ), എം.കെ.ശ്രീധരൻ (ജോയിന്റ് കണ്‍വീനർ), കെ.സുധീർ ബാബു (ട്രഷറർ).