മഞ്ചേരി: കാറിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു. പാലക്കുളം ഹിൽടോപ്പിൽ താമസിക്കുന്ന ലിയാഖത്തലിയുടെ മകൻ ജാൻഷിൽ (22) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറരയോടെ മഞ്ചേരി ജസീല ജങ്ഷനിലാണ് അപകടം. നോന്പ് തുറക്കാനായി ഹോട്ടലിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഉടനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേരി ഇകെസി കോളജിലെ അവസാന വർഷ എൻജിനീയറിങ് വിദ്യാർഥിയാണ്. മാതാവ്: റംല.സഹോദരങ്ങൾ: റിനീഷ, ലിയാന, ജൈഷദ്.