മത്സ്യത്തൊഴിലാളികൾ രജിസ്റ്റർ ചെയ്യണം
Friday, December 9, 2022 12:09 AM IST
മലപ്പുറം: ഗോ​വ​യി​ലെ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വാ​ട്ട​ർ സ്പോ​ർ​ട്സി​ൽ ക​ട​ൽ സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 15 ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ന് പോ​കാ​ൻ താ​ത്പ​ര്യ​മു​ള​ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ അം​ഗ​ത്വ​മു​ള​ള നീ​ന്ത​ൽ പ്രാ​വീ​ണ്യ​മു​ള​ള​വ​ർ പൊ​ന്നാ​നി, വെ​ട്ടം, പു​റ​ത്തൂ​ർ, താ​നൂ​ർ, പ​ര​പ്പ​ന​ങ്ങാ​ടി മ​ത്സ്യ​ഭ​വ​നു​ക​ളി​ൽ ഡി​സം​ബ​ർ 12ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.