നെ​ടു​മ​ങ്ങാ​ട് : വാ​മ​ന​പു​രം മ​ണ്ഡ​ല​ത്തി​ലെ ചു​ള്ളി​മാ​നൂ​ർ ഗ​വ.​എ​ൽ​പി സ്കൂ​ളി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് ഒ​രു കോ​ടി രൂ​പ യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി ഡി.​കെ.​മു​ര​ളി എം​എ​ൽ​എ അ​റി​യി​ച്ചു.

പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്ലാ​ൻ ഫ​ണ്ട് 2025-26 ൽ ​ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
80 ൽ ​പ​രം വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ഠി​ക്കു​ന്ന വി​ദ്യാ​ല​യ ത്തി​ൽ പ​ഴ​യ ഓ​ടി​ട്ട കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു നി​ല​വി​ൽ പ​ഠ​നം സാ​ധ്യ​മാ​ക്കി​യി​രു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം മു​ഖേ​ന സാ​ങ്കേ​തി​കാ​നു​മ​തി ല​ഭ്യ​മാ​ക്കി വേ​ഗ​ത്തി​ൽ ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് എം.​എ​ൽ എ ​അ​റി​യി​ച്ചു.