സ്കൂട്ടർ മോഷണം: രണ്ടു പേർ പിടിയിൽ
1602223
Thursday, October 23, 2025 6:53 AM IST
പൂന്തുറ: റോഡരികെ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ മോഷ്ടിച്ച കേസിലെ രണ്ട് പേരെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. കമലേശ്വരം ഇരുകുളങ്ങര സ്വദേശി മുഹമ്മദ് ജിജാസ് (36), തമിഴ്നാട് തിരുനെല്‍വേലി തെങ്കാശി സ്വദേശി പീരുമുഹമ്മദ് (40) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 16 ന് ഉച്ചയോടുകൂടി മുട്ടത്തറ ന്യൂ രാജസ്ഥാന് മാര്‍ബിള്‍ കമ്പനിക്കു സമീപത്തെ കാര്‍ സ്പാക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടറാണ് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ച് കടന്നത്. മണക്കാട് കാലടി സ്വദേശി അര്‍ജുനന്റെ സ്കൂട്ടറാണ് പ്രതികള്‍ മോഷ്ടിച്ചത്. സ്കൂട്ടര്‍ ഉടമ നല്കിയ പരാതിയില്‍ കേസെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കള്‍ പിടിയിലായത്. ഇവരില്‍ നിന്നും സ്കൂട്ടര്‍ പോലീസ് കണ്ടെടുത്തു.
പൂന്തുറ എസ്എച്ച്ഒ സജീവിന്റെ നേതൃത്വത്തില്‍ എസ്ഐ ശ്രീജേഷ് , ഗ്രേഡ് എസ്ഐ രാജേന്ദ്രന് , സിപിഒ മാരായ സനല്‍ , അനീഷ് , രാജേഷ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.