കായിക രംഗത്ത് പുതിയ വികസന പദ്ധതികൾ : മന്ത്രി വി.അബ്ദുറഹ്മാൻ
1602218
Thursday, October 23, 2025 6:53 AM IST
പൂവച്ചൽ : യുവാക്കളുടെ കായിക ശക്തിയാണ് കേരളത്തിന്റെ ശക്തിയെന്നും ആ രംഗത്ത് പുതിയ വികസന പദ്ധതികളാണ് ഈ സർക്കാർ ചെയ്യുന്നതെന്നും കായിക മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു.
പൂവച്ചൽ പഞ്ചായത്തിലെ സ്റ്റേഡിയം നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ ജി. സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ടി.സനൽകുമാർ സ്വാഗതം ആശംസിച്ചു. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി ( മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ) മുഖ്യാതിഥിയായി.