വി​തു​ര : ഷോ​ക്കേ​റ്റ കു​ര​ങ്ങു​ക​ൾ​ക്ക് സി​പി​ആ​ർ ന​ൽ​കി ര​ക്ഷ​പ്പെ​ടു​ത്തി വ​ന സം​ര​ക്ഷ​ണ സ​മി​തി അം​ഗ​ങ്ങ​ൾ. ഇ​ന്ന​ലെ രാ​വി​ലെ 9ന് ​പൊ​ൻ​മു​ടി -ക​ല്ലാ​ർ ഗോ​ൾ​ഡ​ൻ വാ​ലി ഫോ​റ​സ്റ്റ് ചെ​ക്ക് പോ​സ്റ്റി​നു മു​ൻ​വ​ശം വൈ​ദ്യു​തി ക​മ്പി​യി​ൽ നി​ന്നും ഷോ​ക്കേ​റ്റ് ര​ണ്ട് കു​ര​ങ്ങു​ക​ൾ താ​ഴെ വീ​ണു.

ഉ​ട​ൻ​ത​ന്നെ പൊ​ന്മു​ടി വ​ന സം​ര​ക്ഷ​ണ സ​മി​തി അം​ഗ​ങ്ങ​ൾ സി​പി​ആ​ർ ന​ൽ​കി കു​ര​ങ്ങു​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ച്ചു. കു​റ​ച്ച് നാ​ൾ മു​മ്പും ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഷോ​ക്കേ​റ്റ കു​ര​ങ്ങി​ന് സി​പി​ആ​ർ ന​ൽ​കി ജീ​വ​ൻ ര​ക്ഷി​ച്ചി​ട്ടു​ണ്ട്