സർക്കാർ നടത്തുന്ന വികസനത്തെ മറയ്ക്കാൻ കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നു: മാങ്കോട് രാധാകൃഷ്ണൻ
1602217
Thursday, October 23, 2025 6:43 AM IST
നെടുമങ്ങാട്: കേരള മോഡൽ വികസനം എന്നത് രാജ്യത്തിന് തന്നെ മാതൃകയായി മാറുന്പോൾ എൽ ഡി എഫ് സർക്കാർ നടത്തുന്ന വികസനത്തെ കോൺഗ്രസും ബിജെപിയും ദുഷ്പ്രചണങ്ങളാൽ മറയ്ക്കാൻ ശ്രമിക്കുകയാണെന്നും അത് വില പോകില്ലെന്നും സി പി ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.
സി പി ഐ അരുവിക്കര മണ്ഡലം വികസന സന്ദേശജാഥ കുറ്റിച്ചലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം. സിപിഐ മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് ക്യാപ്ടനും ജില്ലാ കൗൺസിൽ അംഗം ഈഞ്ചപ്പുരി സന്തു ഡയറക്ടറും ജില്ല കൗൺസിൽ അംഗം കണ്ണൻ എസ്. ലാൽ വൈസ് ക്യാപ്ടനുമായ ജാഥയാണ് പര്യടനം നടത്തുന്നത്.
കുറ്റിച്ചൽ ലോക്കൽ സെക്രട്ടറി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗം വിനോദ് സ്വാഗതമാശംസിച്ചു. മണ്ഡലം അസി.സെക്രട്ടറി അരുവിക്കര വിജയൻ നായർ , ജി.രാജീവ് , വെള്ളനാട് സതീഷൻ , പുറുത്തിപ്പാറ സജീവ്, ജി.രാമചന്ദ്രൻ , മഞ്ചുഷ ജി.ആനന്ദ് , അഡ്വ. രാധിക ടീച്ചർ, ഒ.ശ്രീകുമാരി, അഡ്വ. മിനി ആൽഫ്രഡ്, എസ്. സന്ദീപ് , ആഷിക് ബി. സജീവ് എന്നിവർ പങ്കെടുത്തു
ജാഥയുടെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സുരേന്ദ്രൻ വിനോദ് കടയറ മദുസി വാര്യർ പൂവച്ചൽ ഷാജി സയ്യിദ് പേഴുംമൂട് കെ ഹരിശ് എറവൂർ പ്രവീൺ സുധാകർ ഷിജു സുധാകർ സന്തോഷ് വിതുര ആർ കെ ഷിബു കെ മനോഹരം കാണി ഷമീം പുളിമൂട് അനു തോമസ് തുടങ്ങിയവർ സംസാരിച്ചു.