വിളപ്പിൽശാല യുപിഎസിനും കണ്ടല ഹൈസ്കൂളിനും പുതിയ മന്ദിരം
1602210
Thursday, October 23, 2025 6:43 AM IST
മാറനല്ലൂർ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കണ്ടല ഹൈസ്കൂളിൽ പുതുതായി നിർമിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഐ.ബി. സതീഷ് എംഎൽഎ നിർവഹിച്ചു. വർഷങ്ങൾ പഴക്കമുള്ള മഴക്കാലത്ത് ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ നിന്നാണ് പഠനം പുതിയ കെട്ടിടത്തിലേക്കു മാറുന്നത്. സർക്കാർ അനുവദിച്ച 4.35 കോടി രൂപ ചെലവഴിച്ചാണ് ബഹുനിലമന്ദിരം നിർമിച്ചത്.
മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ്കുമാർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഡീനകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു. വിളപ്പിൽ ശാല ഗവ. യു പി എ സി ന് വേണ്ടി 1.30 കോടിയിൽ നിർമിച്ച സ്കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനവും എം എൽ എ നിർവഹിച്ചു.