ആൽക്കഹോളിക്സ് ആനോനിമസ് രാജ്യാന്തര കൺവൻഷൻ കോവളത്ത്
1513809
Thursday, February 13, 2025 3:25 PM IST
തിരുവനന്തപുരം: മദ്യാസക്തിയിൽനിന്നു വിമോചിതരാകാൻ സഹായിക്കുന്ന ആൽക്കഹോളിക്സ് അനോണിമസ്(എഎ) കൂട്ടായ്മയുടെ 17-ാം ഇന്റർനാഷനൽ കൺവൻഷൻ 14, 15, 16 തീയതികളിൽ കോവളം ആനിമേഷൻ സെന്ററിൽ നടക്കും.
‘നിയർ ദ വേവ്സ്’ എന്ന കൺവൻഷനിൽ യുഎസ് അടക്കം ഒട്ടേറെ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. തിരുവനന്തപുരം സൗത്ത് ഇന്റർഗ്രൂപ്പാണ് സംഘാടകർ.
മരുന്നോ പണച്ചെലവോ ഇല്ലാതെ മദ്യാസക്തിയിൽനിന്നു മോചിതരാകാൻ സഹായിക്കുന്ന എഎ കൂട്ടായ്മയിലൂടെ 135 രാജ്യങ്ങളിൽ നിന്നായി ദശലക്ഷങ്ങൾ ലഹരിവിമോചിതരായിട്ടുണ്ട്.
സൗജന്യസഹായത്തിനും കൺവൻഷനെക്കുറിച്ചുള്ള കൂടുതൽ വിവരത്തിനും: 94476 99906, 86068 58752.