ന്യൂജ്യോതി പബ്ലിക് സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
1513694
Thursday, February 13, 2025 6:44 AM IST
തിരുവനന്തപുരം: കണിയാപുരം ന്യൂ ജ്യോതി പബ്ലിക് സ്കൂള്‍ 15-ാം വാര്‍ഷിക സമ്മേളനം ഫാത്തിമ ഓഡിറ്റോറിയത്തില്‍ സൗത്ത് സോണ്‍ ട്രാഫിക് പോലീസ് സൂപ്രണ്ട് എം.കെ. സുല്‍ഫിക്കര്‍ ഉദ്ഘാടനം ചെയ്തു.
പനച്ചമൂട് ഷാജഹൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം ദീപ സുരേന്ദ്രന് മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ അബ്ദുല്‍സലാം, ടി. സഫീർ, നോവലിസ്റ്റ് അഡ്വ. ചുള്ളാളം ബാബുരാജ്, പ്രധാനാധ്യാപിക ഷീജ അന്‍സാരി, അധ്യാപികമാരായ ജാസ്മിന് ജബാര്‍, തസ്നി എന്നിവര്‍ പ്രസംഗിച്ചു. രാവിലെ മുതല്‍ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. സമ്മാനം നേടിയതും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷകര്‍ത്താക്കളെയും പൊന്നാട ചാര്‍ത്തി ആദരിച്ചു.