ചിലങ്ക നൃത്തോത്സവം ആരംഭിച്ചു
1513688
Thursday, February 13, 2025 6:44 AM IST
തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്കൃതി ഭവന് 18 വരെ സംഘടിപ്പിക്കുന്ന ചിലങ്ക നൃത്തോത്സവത്തിന് കൂത്തമ്പലത്തില്‍ തിരിതെളിഞ്ഞു. അഡ്വ. വി.കെ. പ്രശാന്ത് എംഎല്‍എ നൃത്തോത്സവം ഉദ്ഘാടനം ചെയ്തു. വൈലോപ്പിള്ളി സംസ്കൃതി ഭവന് വൈസ് ചെയര്മാന് ജി.എസ്. പ്രദീപ് അധ്യക്ഷത വഹിച്ചു.
സാംസ്കാരിക വകുപ്പു ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ചിലങ്ക നൃത്തോത്സവം ക്യൂറേറ്റര്‍ കലാമണ്ഡലം വിമലമേനോന് എന്നിവർ ആശംസകൾപ്പിച്ചു. വൈലോപ്പിള്ളി സംസ്കൃതി ഭവന് മെമ്പര്‍ സെക്രട്ടറി പി.എസ്. മനേക്ഷ് സ്വാഗതവും ഭരണസമിതി അംഗം സി.എന്‍. രാജേഷ് നന്ദിയും രേഖപ്പെടുത്തി.
കലാമണ്ഡലം വിമലാ മേനോനെ അഡ്വ. വി.കെ. പ്രശാന്ത് എം.എല്‍എ ഉപഹാരം നല്കി ആദരിച്ചു. തുടര്‍ന്ന് ഡോ. കലാമണ്ഡലം വിദ്യാറാണി മോഹിനിയാട്ടവും അനഘ പണ്ഡിയാറ്റ് കഥകും പൂജിതാ ഭാസ്കര്‍ ഭരതനാട്യവും അവതരിപ്പിച്ചു.