പകുതിവില തട്ടിപ്പ്: കാട്ടാക്കടയിലും നെയ്യാർഡാമിലും കേസുകളെടുത്തു
1513701
Thursday, February 13, 2025 6:44 AM IST
കാട്ടാക്കട: പകുതിവില തട്ടിപ്പിൽ അനന്തുകൃഷ്ണനെതിരേ കാട്ടാക്കട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പൂഴനാട് തലവറക്കോണം കൊച്ചുവീട്ടിൽ രജനിയുടെ പരാതിയിലാണ് കേസെടുത്തത്. സ്കൂട്ടർ പകുതിവിലയ്ക്കു നൽകാമെന്ന വാഗ്ദാനമനുസരിച്ച് അനന്തുകൃഷ്ണന്റെ അക്കൗണ്ടിലേക്ക് 60,000 രൂപയാണ് രജനി നൽകിയത്.
കഴിഞ്ഞദിവസം നെയ്യാർഡാം പോലീസും കേസെടുത്തു. കുറ്റിച്ചൽ മരുതുംമൂട് കൃഷ് ണഗിരിയിൽ സജിതയുടെ പരാതിയിലാണ് കേസ്. വെള്ളനാട്ട് പ്രവർത്തിക്കുന്ന സീഡ് സൊസൈറ്റി വഴി പകുതിവിലയ്ക്ക് സ്കൂട്ടർ, തയ്യൽ മെഷീൻ എന്നിവ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തതനുസരിച്ച് 63,800 രൂപയാണ് അനന്തുകൃഷ്ണന്റെ അക്കൗണ്ടിലേക്ക് കുറ്റിച്ചൽ യൂണിയൻ ബാങ്ക് വഴി അയച്ചു നൽകിയത്.
തയ്യൽ മെഷീൻ കിട്ടിയ ഉറപ്പിലാണ് സ്കൂട്ടറിനായി രണ്ടാമത് പണം അയച്ചുകൊടുത്തത്. മാസങ്ങൾ കഴിഞ്ഞിട്ടും സ്കൂട്ടർ ലഭിച്ചില്ല. തട്ടിപ്പാണെന്നു ബോധ്യമായതിനെ തുടർന്നാണ് പരാതി നൽകിയത്.