"മനുഷ്യര്‍ക്കിടയില്‍ വേണ്ടത് ജനാധിപത്യപരമായ ബന്ധം' മാർ ഈവാനിയോസിൽ അവബോധ ക്ലാസ് സംഘടിപ്പിച്ചു
1513698
Thursday, February 13, 2025 6:44 AM IST
പേരൂര്‍ക്കട: മനുഷ്യബന്ധങ്ങള്‍ ആരോഗ്യകരമാകണമെന്നു കേരള വനിത കമ്മീഷന് ചെയര്‍പേഴ്സണ്‍ പി. സതീദേവി. വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നാലാഞ്ചിറ മാര്‍ ഈവാനിയോസ് കോളജില്‍ സംഘടിപ്പിച്ച "സ്ത്രീധനം: സാമൂഹിക വിപത്ത്' അവബോധ ക്ലാസ് ഉദ്ഘാട നം ചെയ്യുകയായിരുന്നു അവര്‍.
മനുഷ്യര്‍ക്കിടയില്‍ ജനാധിപത്യപരമായ ബന്ധമാണ് വേണ്ടത്. പരസ്പരം കേള്‍ക്കാനും മനസിലാക്കാനും സാധിക്കണം. കുടുംബ ബന്ധങ്ങളിലും പ്രണയ ബന്ധങ്ങളിലും ഉള്‍പ്പെടെ ഇത്തരം സമീപനം സ്വീകരിക്കേണ്ടതുണ്ട്. ഇതിനു പകരം ഏകാധിപത്യപരമായ സമീപനം ഒരാളുടെ ഭാഗത്തുനിന്നും ഉണ്ടാകുമ്പോഴാണ് പ്രണയപ്പക ഉണ്ടാകുന്നതെന്നും അതാണ് കൊലപാതങ്ങളിലേക്കുപോലും നീളുന്നതെന്നും വനിത കമ്മീഷന് ചെയര്‍പേഴ്സണ്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ എല്ലാ പൗരന്മാര്ക്കും പരിരക്ഷ ഉറപ്പാക്കുന്ന നിയമം നിലവിലുണ്ട്. അതോടൊപ്പം പ്രത്യേക പരിരക്ഷ കിട്ടേണ്ടുന്ന വിഭാഗങ്ങളുമുണ്ട്.
അവരുടെ പരിരക്ഷ ഉറപ്പാക്കാനാണ് പ്രത്യേക നിയമങ്ങള്‍ നടപ്പിലാക്കുന്നത്. ഇങ്ങനെ പ്രത്യേക പരിരക്ഷ ഉറപ്പാക്കപ്പെടേണ്ട വിഭാഗമാണ് രാജ്യത്തെ ജനസംഖ്യയില്‍ 50 ശതമാനത്തില്‍ അധികം വരുന്ന വനിതകള്‍. വനിതാ കമ്മീഷനുകള്‍ പുരുഷ വിരുദ്ധമല്ല. സ്ത്രീവിരുദ്ധ സമീപനം സ്വീകരിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനായി സ്ത്രീപക്ഷ നിയമങ്ങള്‍ ഉണ്ടാകുമ്പോള്‍, ആ നിയമങ്ങളുടെ പരിരക്ഷ സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് വനിതാ കമ്മീഷന് ചെയ്യുന്നത്. ഒപ്പം സ്ത്രീവിരുദ്ധ സമീപനങ്ങള്‍ സ്വീകരിക്കുന്നവര്‍ക്കെതിരേ നി കൊള്ളുകയും ചെയ്യുന്നുണ്ടെന്നും പി. സതീദേവി ഓര്‍മിപ്പിച്ചു.
തുടര്‍ന്ന് സദസ് സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുത്തു. മാര്‍ ഈവാനിയോസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ പ്രഫ. മീര ജോര്‍ജ് അധ്യക്ഷത വഹിച്ചു.