വെള്ളനാട് ഗംഗാമലയിൽ തീപിടിത്തം
1513695
Thursday, February 13, 2025 6:44 AM IST
നെടുമങ്ങാട്: വെള്ളനാടിന് സമീപം ഗംഗാമലയിൽ രണ്ടേക്കറോളം റബർതോട്ടവും പുരയിടവും തീപിടിത്തത്തിൽ നശിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ പഞ്ചായത്ത് ശ്മ ശാനത്തിനടത്തുള്ള റബർതോട്ടത്തിനും സമീപത്ത് കാടുപിടിച്ചുകിടന്ന പുരയിടത്തിനും തീപിടിച്ചു.
റബർ തോട്ടത്തിൽനിന്നും തീ പടരുന്നത് കണ്ട നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകളുടെ ശ്രമഫലമായി തീകെടുത്തി. രണ്ടേക്കറോളം റബർതോട്ടവും പുരയിടവും കത്തി നശിച്ചു.