കുന്നത്തുകാല്‍ റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്കൂളില്‍ യൂത്ത് പാര്‍ലമെന്റ്
1513696
Thursday, February 13, 2025 6:44 AM IST
വെള്ളറട: ശ്രീ ചിത്തിര തിരുനാള്‍ റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്കൂള്‍ കുന്നത്തുകാലില്‍ യൂത്ത് പാര്‍ലമെന്റ് സംഘടിപ്പിക്കും. ഇന്നു രാവിലെ പത്തിനു മുന്‍ കേന്ദ്ര മന്ത്രി വി. മുരളീധരന് ഉത്ഘാടനം ചെയ്യും.
പാര്‍ലമെന്ററി നടപടിക്രമങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അനുഭവിക്കാനും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രധാന പ്രശ്നങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാനും വിദ്യാര്‍ഥികള്‍ക്ക് ഒരു അവസരം ലഭിക്കും. വിദ്യാര്‍ഥികള്‍ പാര്‍ലമെന്റ് അംഗങ്ങള്‍, സ്പീക്കര്‍, പ്രധാനമന്ത്രി, മറ്റ് പ്രധാന സ്ഥാനങ്ങള്‍ എന്നിവയുടെ വേഷങ്ങള്‍ ഏറ്റെടുത്ത് ഒരു യഥാര്‍ഥ പാര്‍ലമെന്റ് സെഷനെ യൂത്ത് പാര്‍ലമെന്റ് അനുകരിക്കും. അവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് സംവാദിക്കുകയും ചര്‍ച്ച ചെയ്യുകയും വിമര്‍ശനാത്മക ചിന്ത, പൊതു പ്രസംഗം, നേതൃത്വ കഴിവുകള്‍ എന്നിവ വളര്‍ത്തുകയും ചെയ്യും.