യൂത്ത് ഹോസ്റ്റൽസ് ഭാരവാഹികൾ ഗവർണറെ കണ്ടു
1513378
Wednesday, February 12, 2025 6:11 AM IST
തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന യൂത്ത് ഹോസ്റ്റൽസ് അസോസിയേഷന്റെ ദേശീയ ചെയർമാനും കേരളാ ഗവർണറുമായ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ കേരളത്തിൽ നിന്നുള്ള ഭാരവാഹികൾ രാജ്ഭവനിൽ കൂടിക്കാഴ്ച്ച നടത്തി. വൈഎച്ച്എ ഇന്ത്യയുടെ തിരുവനന്തപുരം ചാപ്റ്റർ ചെയർമാൻ വി. ആർ. പ്രതാപൻ പൊന്നാടയണിയിച്ചു.
സംസ്ഥാന സെക്രട്ടറി ജെ.ഷൈൻ കേരള ഘടകത്തിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
സംസ്ഥാന ചെയർമാൻ ഡോ.സി. ഹരിദാസ്, എം. അബൂ ബേക്കർ,മുഹമ്മദ് ജാഫർ, അഡ്വ. വി.ദേവദാസ് എന്നിവർ പങ്കെടുത്തു.
ഗവർണറായി കേരളത്തിൽ വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അസോസിയേഷൻ പ്രവർത്തകർക്ക് എപ്പോഴും രാജ്ഭവനിൽ വരാമെന്നും അദ്ദേഹം പറഞ്ഞു. കേരള ഘടകത്തിന്റെ
പ്രത്യേക ഉപഹാരം സംസ്ഥാന ചെയർമാൻ ഡോ.സി. ഹരിദാസ് ഗവർണർക്കു സമർപ്പിച്ചു.