ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കടലിൽ ഒരു ദിനം
1513711
Thursday, February 13, 2025 6:44 AM IST
തിരുവനന്തപുരം: ഒരു മാസം നീണ്ടുനിൽക്കുന്ന കോസ്റ്റ് ഗാർഡ് സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി, വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ "കടലിൽ ഒരു ദിനം' എന്ന പരിപാടി വിഴിഞ്ഞത്ത് സംഘടിപ്പിച്ചു. അനഗ്, ഉൗർജ ശ്രോത, സി 441, സി 427 എന്നീ നാല് കോസ്റ്റ് ഗാർഡ് കപ്പലുകൾ വിശിഷ്ടാതിഥികൾക്കും ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും ഒപ്പം വിഴിഞ്ഞം തുറമുഖത്ത് നിന്ന് 10 നോട്ടിക്കൽ മൈൽ അകലെ വരെ സഞ്ചരിച്ചു.
കടൽക്കൊള്ളക്കാരുടെ കപ്പലിൽ കയറുക, കള്ളക്കടത്ത് പിടിച്ചെടുക്കുക, യുദ്ധോപകരണങ്ങൾ ഉപയോഗിച്ച് വെടിവയ്ക്കുക, സ്റ്റീംപാസ്റ്റ് തുടങ്ങിയ കോസ്റ്റ് ഗാർഡിന്റെ അതിവേഗ പ്രകടനങ്ങളും കഴിവുകളും കപ്പലുകൾ പ്രകടമാക്കി.
കോസ്റ്റ് ഗാർഡ് കുടുംബങ്ങൾക്കൊപ്പം മുതിർന്ന സൈനിക ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും മറ്റു സിവിൽ പ്രമുഖരും അഭ്യാസത്തിനു സാക്ഷ്യം വഹിച്ചു.