അനധികൃത നിയമനം: രാപകൽ സമരം സംഘടിപ്പിച്ചു
1513689
Thursday, February 13, 2025 6:44 AM IST
വെമ്പായം: മാണിക്കൽ പഞ്ചായത്തിലെ അങ്കണവാടി നിയമന ലിസ്റ്റിൽ മരുമകളുടെ പേര് അനധികൃതമായി ഉൾപ്പെടുത്തി അഴിമതി നടത്തിയ മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ കുതിരകുളം ജയൻ രാജിവയ്ക്കണമെന്നു ആവശ്യപ്പെട്ടു യുഡിഫിന്റെ നേതൃത്വത്തിൽ മാണിക്കൽ പഞ്ചായത്ത് ഓഫീസനുമുന്നിൽ നടത്തിയ രാപ്പകൽ സമരം കെപിസിസി വൈസ് പ്രസിഡന്റ് വി. ടി ബെൽറം ഉദ്ഘാടനം ചെയ്തു.
മാണിക്കൽ മണ്ഡലം പ്രസിഡന്റ് പള്ളിക്കൽ നസീർ അധ്യക്ഷത വഹിച്ചു. പാറക്കൽ ഭൂവനചന്ദ്രൻ സ്വാഗതം പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. വെമ്പായം അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. അൽത്താഫ്, വെമ്പായം മനോജ്, കോലിയകോട് മഹീന്ദ്രൻ, ആർ. സുധാകുമാരി, പൂലൻതറ കിരൺ ദാസ് കൂരുപറമ്പിൽ ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു.