വയോജന സംഗമം സംഘടിപ്പിച്ചു
1513691
Thursday, February 13, 2025 6:44 AM IST
പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വലിയവിള ക്രിസ്തുരാജ പാരീഷ് ഹാളില്‍ വയോജന സംഗമം സംഘടിപ്പിച്ചു. നെയ്യാറ്റിന്‍കര നഗരസഭ അധ്യക്ഷന്‍ പി.കെ.രാജ്മോഹന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. ബെന്‍ഡാര്‍വിന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അല്‍വേഡിസ, കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ്, വൈസ് പ്രസിഡന്റ് ഡേവിള്‍സ് മേരി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബി. ലൈലകുമാരി, സന്തോഷ് രാജ്, അജിത്ത് പൊഴിയൂര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിനി, പഞ്ചായത്ത് അംഗങ്ങളായ കുമാരിലീല, സെറാഫിന്, വയോമിത്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ എസ്. ദാസ്, കോ-ഓർഡിനേറ്റര്‍ സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പും കലാപരിപാടികളും സംഘടിപ്പിച്ചു.