കാപ്പാ ലംഘിച്ച പ്രതി റിമാൻഡിൽ
1513709
Thursday, February 13, 2025 6:44 AM IST
പോത്തൻകോട്: ഒരു വർഷത്തേക്ക് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുതെന്നു കാപ്പാ നിയമം നിലനിൽക്കെ, അത് ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയും പോത്തൻകോട് ഇടത്തട് വീട്ടിലെത്തുകയും ചെയ്ത പ്രതിയെ പോലീസ് പിടികൂടി. പോത്തൻകോട് ഇടത്തോട്ട് കീഴ് തോന്നക്കലിൽ പാലോട്ടുകോണം ലക്ഷംവീട്ടിൽ രതീഷ് (42) നെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.