എംസിഎ പാറശാല രൂപതാ കർമപദ്ധതി ഉദ്ഘാടനം 16ന്
1513706
Thursday, February 13, 2025 6:44 AM IST
തിരുവനന്തപുരം: മലങ്കര കാത്തലിക് അസോസിയേഷൻ പാറശാല രൂപതാ സമിതിയുടെ കർമപദ്ധതി ഞായറാഴ്ച പാറശാല ബിഷപ് തോമസ് മാർ യൗസേബിയോസ് ഉദ് ഘാടനം ചെയ്യും. കാഞ്ഞിരംകുളം നിത്യസഹായമാതാ പള്ളിയിലെ ഇവാനോ സ്ക്വയറിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മലങ്കര കാത്തലിക് അസോസിയേഷൻ രൂപത പ്രസിഡന്റ് സബീഷ് പീറ്റർ തിരുവല്ലം അധ്യക്ഷത വഹിക്കും.
പാറശാല രൂപത ഡയറക്ടർ ഫാ. ജോർജ് വെട്ടിക്കാട്ടിൽ വിഷയാവതരണം നടത്തും. ജില്ലാ ഡയറക്ടർ ഫാ. അനി സക്കറിയ ഒഐസി പതാക ഉയർത്തും. ആനിമേറ്റർ സിസ്റ്റർ വിനീത പോൾ ഡിഎം പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ആത്മീയ ഡയറക്ടർ ഫാ.തോമസ് പൊറ്റപുരയിടം ആമുഖപ്രഭാഷണം നടത്തും. സഭാതല പ്രസിഡന്റ് എസ്.ആർ. ബൈജു പുത്തൂർ മുഖ്യപ്രഭാഷണം നടത്തും.
കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ഡോ. എഫ്. വിൽസണ്, ജില്ലാ വികാരി ഫാ. ഗീവർഗീസ് ജോർജ് ഒഐസി, മുൻ സഭാതല ജനറൽ സെക്രട്ടറി ധർമരാജ് പിൻകുളം, സഭാതല വൈസ് പ്രസിഡന്റ് ഷെർളി കുടയാൽ, മുൻ രൂപത പ്രസിഡന്റ് മോഹനൻ കണ്ണറവിള, നെയ്യാറ്റിൻകര ജില്ലാ പ്രസിഡന്റ് ബൈജു മേക്കോണം എന്നിവർ പ്രസംഗിക്കും.