എൽഡിഎഫ് പുളിങ്കോട് വാർഡ് ഉപതിരഞ്ഞെടുപ്പ് കൺവഷൻ
1513693
Thursday, February 13, 2025 6:44 AM IST
കാട്ടാക്കട: പൂവച്ചൽ പഞ്ചായത്തിൽ 24നു നടക്കുന്ന പുളിങ്കോട് വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യായി മത്സരിക്കുന്ന സെയ്യത് സബർമതിയുടെ വിജയത്തിനായിട്ടുള്ള വാർഡ് തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ ജില്ലാസെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിപിഐ പൂവച്ചൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പൂവച്ചൽ ഷാജി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. എംഎൽഎമാരായ അഡ്വ. ജി. സ്റ്റീഫൻ, അഡ്വ. ഐ. ബി. സതീഷ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, സിപിഐ അരുവിക്കര മണ്ഡലം കമ്മിറ്റി സെക്രട്ടറി എം.എസ്. റഷീദ്, സിപിഎം കാട്ടാക്കട ഏരിയ സെക്രട്ടറി കെ. ഗിരി, പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. സനൽ കുമാർ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. രാധിക ടീച്ചർ, പൂവച്ചൽ രാജീവ്, ആർ. ബിന്ദു, ഗോവിന്ദൻ അഡ്വ. ഗോവിന്ദ് കളമച്ചൽ തുടങ്ങിയവർ പ്രസംഗിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി പൂവച്ചൽ ഷാജിയേയും കൺവീനറായി കെ. രാമചന്ദ്രനെയും തെരഞ്ഞെടുത്തു.