ബാസ്കറ്റ്ബോൾ ടൂർണമെന്റ് 19നു തുടങ്ങും
1513699
Thursday, February 13, 2025 6:44 AM IST
തിരുവനന്തപുരം: അറുപതാമതു മാർ ഈവാനിയോസ് ട്രോഫിയുടെ പുരുഷന്മാർക്കും വനിതകൾക്കുമുള്ള ഇന്റർ കൊളീജിയറ്റ് ബാസ്കറ്റ്ബോൾ ടൂർണമെന്റ് 19 മുതൽ 21 വരെ മാർ ഈവാനിയോസ് കോളജ് ഫ്ലഡ്ലിറ്റ് ബാസ്കറ്റ്ബോൾ സ്റ്റേഡിയത്തിൽ നടക്കും.
നോക്കൗട്ട് അടിസ്ഥാനത്തിൽ പുരുഷന്മാരിൽ എട്ടു ടീമുകളും വനിതകളിൽ നാലു ടീമുകളും മത്സരിക്കും. കോളജിന്റെ പ്ലാറ്റിനം ജൂബിലിയാ ഘോഷങ്ങളുടെ ഭാഗമാണിത്. അവസാന ദിവസം ബാസ് കറ്റ്ബോൾ അലൂമിനി മത്സരവും ഒത്തുചേരലും ആസൂത്രണം ചെയ്തിട്ടുണ്ട്.
പുരുഷ വിഭാഗത്തിൽ ആതിഥേയരായ മാർ ഈവാനിയോസ് എ, ബി ടീമുകൾക്കു പുറമെ ക്രൈസ്റ്റ് കോളജ് ഇരിഞ്ഞാലക്കുട, ചങ്ങനാശേരി എസ്ബി കോളജ്, ശ്രീ കേരളവർമ കോളജ് തൃശൂർ, സഹൃദയ എൻജിനീയറിംഗ് കോളജ് ചാലക്കുടി, കെഇ കോളജ് മാന്നാനം, സേക്രഡ് ഹാർട്ട് കോളജ് തേവര, വനിതാ വിഭാഗത്തിൽ അൽഫോൻസ കോളജ് പാലാ, എസ്എൻ കോളജ്, കൊല്ലം പ്രോ വിഡൻസ് കോളജ് കോഴിക്കോട് എന്നിവരും മത്സരിക്കും.