നെയ്യാറ്റിന്‍കര രൂപതാ ബൈബിള്‍ കണ്വന്ഷന് ഇന്ന് ബാലരാമപുരത്ത് തുടക്കം
1513705
Thursday, February 13, 2025 6:44 AM IST
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപത സംഘടിപ്പിക്കുന്ന 16-ാ മത് നെയ്യാറ്റിന്‍കര ബൈബിള്‍ കണ്വന്ഷന് ഇന്നു തുടക്കമാവും.
ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ദേവാലയ ഗ്രൗണ്ടില്‍ നാലു ദിവസങ്ങളിലായി നടത്തുന്ന കണ്വന്ഷന് നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറാൾ മോണ്‍. വിന്‍സന്റ് കെ. പീറ്റര്‍ ഉദ് ഘാടനം ചെയ്യും. പോട്ട ഡിവൈന്‍ കേന്ദ്രത്തിലെ ഫാ. ഫ്രാന്‍സിസ് കര്‍ത്താനം, മാത്യു തടത്തില്‍, ആന്റണി പയ്യപ്പള്ളി തുടങ്ങിയവർ കണ്‍വന്‍ഷനു നേതൃത്വം നല്‍കും. വെള്ളിയാഴ്ച കണ്‍വന്‍ഷനു മുന്നോടിയായി നടക്കുന്ന ദിവ്യബലിക്ക് രൂപതയുടെ നിയുക്ത സഹമെത്രാന്‍ ഡോ. ഡി സെല്വരാജന് മുഖ്യ കാര്‍മി കത്വം വഹിക്കും.
കണ്‍വന്‍ഷന്റെ സമാപന ദിനമായ ഞായറാഴ്ച നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് രൂപതാധ്യക്ഷന്‍ ഡോ.വിന്‍സന്റ് സാമുവല്‍ മുഖ്യകാര്‍മികനാവും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്വന്ഷന് കോ-ഓഡിനേറ്റര്‍ ഫാ. ജറാള്‍ഡ് മത്യാസ് അറിയിച്ചു.