ആശുപത്രിയില്‍ ഡോക്ടര്‍ വേണം; യൂത്ത് കോണ്‍ഗ്രസ് സായാഹ്ന ധര്‍ണ നടത്തി
1513371
Wednesday, February 12, 2025 6:11 AM IST
വെള്ളറട: ആനപ്പാറ ആശുപത്രിയില്‍ ഡോക്ടര്‍ ഇല്ലാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആനപ്പാറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സായാഹ്ന ധര്‍ണ നടത്തി. മാസാ മാസം നോട്ടീസ് ബോര്‍ഡുകളില്‍ പ്രത്യക്ഷപ്പെടുന്ന ഡോക്ടര്‍ ഇല്ല, മരുന്നില്ല തുടങ്ങിയ സ്ഥിരം പല്ലവിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ആനപ്പാറ യൂണിറ്റ് പ്രസിഡന്റ് അമീഷിന്റെ അധ്യക്ഷതയില്‍ നടന്ന ധർണ വെള്ളറട മണ്ഡലം പ്രസിഡന്റ് അജയന് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി വട്ടപറമ്പ് സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.