സത്യഗ്രഹ പരിപാടി സംഘടിപ്പിച്ചു
1513351
Wednesday, February 12, 2025 6:01 AM IST
നെടുമങ്ങാട്: ഭക്ഷ്യ മന്ത്രിയുടെ പിടിപ്പുകേടിനെതിരെയും റേഷൻ കടകളിൽ റേഷൻ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണം എന്നും ആവശ്യപ്പെട്ടുകൊണ്ടും നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സത്യഗ്രഹ പരിപാടി കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ജി. സുബോധനൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി. അർജുനൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ തേക്കട അനിൽകുമാർ, കല്ലയം സുകു , എൻ. ബാജി , വട്ടപ്പാറ ചന്ദ്രൻ, സെയ്തലി കായ്പ്പാടി , എൻ. ഫാത്തിമ, മഹേഷ് ചന്ദ്രൻ , മന്നൂർക്കോണം രാജേന്ദ്രൻ, കായ്പ്പാടി ആമീനുദ്ദീൻ , കരകുളം അജി, വള്ളക്കടവ് സുധീർ തുടങ്ങിയ പരിപാടിക്ക് നേതൃത്വം നൽകി .