സര്‍വകക്ഷി അനുശോചനയോഗം
1513692
Thursday, February 13, 2025 6:44 AM IST
വെള്ളറട: സിപിഐ അമ്പൂരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മണ്ഡലം സെക്രട്ടേറിയറ്റംഗവുമായിരുന്ന അപ്പുകുട്ടന്റെ നിര്യാണത്തില്‍ സര്‍വകക്ഷി യോഗം അനുശോചിച്ചു. സി പിഐ ജില്ലാ എക്സി. അംഗം കെ.പി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. സി പി ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ഷിബു തോമസ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
സംസ്ഥാന കൗണ്‍സില്‍ അംഗവും എഐഡിആര്‍എം സംസ്ഥാന സെക്രട്ടറിയുമായ മനോജ് ബി. ഇടമന, വെള്ളറട മണ്ഡലം സെക്രട്ടറി വാഴിച്ചല്‍ ഗോപന്, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബിജു തുരുത്തേല്‍, കോണ്‍ഗ്രസ് (ഐ) അമ്പൂരി മണ്ഡലം പ്രസിഡന്റ് അഡ്വ. ഷെരീഫ്, കള്ളിക്കാട് ചന്ദ്രന്, സിപി ഐ അമ്പൂരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഗോപാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.