ഭക്ഷ്യധാന്യ ഗോഡൗണുകൾ ശീതീകരിക്കണം: ഗ്രെയിൻ മർച്ചന്റ് അസോസിയേഷൻ
1513352
Wednesday, February 12, 2025 6:01 AM IST
തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാരിന്റെ ഭക്ഷ്യധാന്യ ഗോഡൗണുകൾ ശീതീകരിക്കണമെന്നും ഇതിനു തയാറാകുന്നവർക്ക് മറ്റ് സംസ്ഥാനങ്ങളെ പോലെ വൈദ്യുതി സൗജന്യമായി നൽകണമെന്നും തിരുവനന്തപുരം ഗ്രെയിൻ മർച്ചന്റ് അസോസിയേഷന്റെ 74 -മത്് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
ഭക്ഷ്യ ധാന്യങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവ ഉത്പാദിക്കുന്നതിന് പ്രോത്സാഹിപ്പിക്കേണ്ട സർക്കാർ ഇത്തരം സാധനങ്ങൾ അന്യ സംസ്ഥാനങ്ങളിൽ നിന്നും വാങ്ങുകയും അത് നശിക്കുന്നതോടെ ഭീമമായ തുക എഴുതിതള്ളുന്ന പ്രവണത അവസാനിപ്പിക്കണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എ.പോൾരാജ് അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവനന്തപുരം ജില്ല പ്രസിഡന്റ് ധനീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൊതു യോഗത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറി വൈ.എസ്.വിജയൻ, തിരു. ജില്ല ജനറൽ സെക്രട്ടറി ജോഷിബാസു, ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് അംഗം ആര്യശാല വി.എൽ. സുരേഷ്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊത്തുവാൾ സ്ട്രീറ്റ് സെക്രട്ടറി രാജൻ, ചാല മെയിൻ സെക്രട്ടറി ചാലദിലീപ്, തുടങ്ങിയവർ പ്രസംഗിച്ചു.
മികച്ച പ്രവർത്തനം കാഴ്ച വച്ച ഹരിയേയും മുതിർന്ന വ്യാപാരികളായ എൽ. സുകുമാരൻനായർ, സി.എസ്. സദാനന്ദൻ എന്നിവരെ ആദരിച്ചു.