വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ സംഭവം: നാലുപേർ അറസ്റ്റിൽ
1513708
Thursday, February 13, 2025 6:44 AM IST
പോത്തൻകോട്: മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തു.
അശ്വിൻ ദേവ്, അഭിറാം, ശ്രീജിത്ത്, അഭിരാജ് എന്നിവരാണ് അറസ്റ്റിലായത്. പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ട് പോയതു പ്രതികളില്‍ ഒരാളായ ശ്രീജിത്തിന്റെ പെൺ സുഹൃത്തുമായുള്ള അടുപ്പത്തെ തുടർന്നാണെന്ന് പോലീസ് പറയുന്നു.
ഇന്നലെ വൈകുന്നേരമാണ് മംഗലപുരം ഇടവിളാകത്ത് പത്താം ക്ലാസുകാരനെ കാറിലെത്തിയ നാലംഗ സംഘം വീട്ടിൽനിന്ന്ു വിളിച്ചിറക്കി കാറിൽ ബലമായി പിടിച്ചു കയറ്റി കൊണ്ട് പോയത്. രാത്രി 7:45 ഓടെയായിരുന്നു സംഭവം. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആറ്റിങ്ങല്‍ ഭാഗത്തു നിന്നു കുട്ടിയെ പോലീസ് കണ്ടെത്തി. കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ തടഞ്ഞുവെച്ചിരുന്ന പത്താം ക്ലാസുകാരനെ പിൻതുടർന്നെത്തിയ പോലീസാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
സംഘത്തിലെ രണ്ടുപേർ ഇന്നലെ തന്നെ പിടിയിലായിരുന്നു. തട്ടികൊണ്ട് പോകാന്‍ ഉപയോഗിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.