കാറിനു തീകൊടുത്ത് വളർത്തു നായയോടൊപ്പം ജീവനൊടുക്കിയ നിലയിൽ
1513536
Wednesday, February 12, 2025 10:45 PM IST
പാലോട് : പ്രവാസി വളർത്തു നായയോടൊപ്പം കാറിനുള്ളിൽ പെട്രോൾ ഒഴിച്ച് തീ കത്തിച്ച് ജീവനൊടുക്കിയ നിലയിൽ. പാലോട് കരിമൺകോട് മുക്കാംതോട് എപി നിവാസിൽ അജു എന്ന് വിളിക്കുന്ന പുരുഷോത്തമൻ(64) ണ് ചൊവ്വാഴ്ച രാത്രിയിൽ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ കയറി പെട്രോൾ ഒഴിച്ച് തീ കത്തിച്ച് ജീവനൊടുക്കിയത്.
ഭാര്യ പിണങ്ങി പോയതിലുള്ള മനോ വിഷമത്താലായിരുന്നു പുരുഷോത്തമൻ.വിദേശത്തായിരുന്ന ഇയാൾ അടുത്തിടെയാണ് നാട്ടിലെത്തിയത്. സംഭവ സമയം ഇളയ മകൻ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
കാറിനുള്ളിൽ തീ പടരുന്നത് കണ്ട പരിസരവാസികളാണ് വീട്ടുകാരെയും പാലോട് പോലീസിനെയും വിവരമറിയിച്ചത്. തുടർച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. പ്രിയയാണ് ഭാര്യ. അതുൽ, അഖിൽ എന്നിവരാണ് മക്കൾ. മരണത്തിൽ ദുരൂഹതയുണ്ടോയെന്നു അന്വേഷിക്കുമെന്ന് പാലോട് പോലീസ് അറിയിച്ചു.