എൻജിഒ യൂണിയൻ നെടുമങ്ങാട് ഏരിയാ സമ്മേളനം
1513377
Wednesday, February 12, 2025 6:11 AM IST
നെടുമങ്ങാട്: നെടുമങ്ങാട് ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നും കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നും കേരള എൻജിഒ യൂണിയൻ നെടുമങ്ങാട് ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനം കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ആർ. മനോഹർ അധ്യക്ഷനായി.
ഭാരവാഹികളായി എസ് .ബൈജു (പ്രസിഡന്റ്) ടി .എൻ .പ്രവീൺ ചന്ദ്, വി.എസ് .ശ്രീദേവി . (വൈസ് പ്രസിഡന്റ് ) വി.സന്തോഷ്കുമാർ (സെക്രട്ടറി), എസ്. എസ് . നാഷിദ്, നിയാസ് നാസർ (ജോ. സെക്രട്ടറിമാർ), കെകൃഷ്ണജിത്ത് . (ട്രഷറർ), എസ്.സുൽഫത്ത്. (വനിത സബ് കമ്മിറ്റി കൺവീനർ) എന്നിവരെ തെരെഞ്ഞെടുത്തു.