നേമം സഹകരണ ബാങ്ക് തട്ടിപ്പ് : അന്വേഷണം ക്രൈംബ്രാഞ്ചിന്
1490279
Friday, December 27, 2024 6:38 AM IST
നേമം : നേമം സഹകരണബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഏറ്റെടുക്കും .ഡിജിപിയുടെ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
ക്രൈംബ്രാഞ്ച് ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.വി.രമേഷ്കുമാറിനാണ് അന്വേഷണ ചുമതല. നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് നേമം പോലീസ് വിവിധ വകുപ്പുകള്‍ ചേര്‍ത്ത് നാന്നൂറോളം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് അനേഷണം ആവശ്യപ്പെട്ട് സമരസമിതി നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേദാവിക്കും അടക്കം നിരവധി പരാതികളും നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം നിക്ഷേപക കൂട്ടായ്മയുടെ വിജയമാണെന്ന് രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്മാനും കണ്‍വീനര്‍ കൈമനം സുരേഷും പറഞ്ഞു.
അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി എഫ്ഐഐറില്‍ പ്രതികളായ ബാങ്ക് മുന്‍ സെക്രട്ടറിമാരെയും ഭരണസമിതി അംഗങ്ങളേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് നിക്ഷേപ കൂട്ടായ്മയുടെ ആവശ്യം. വ്യക്തികള്‍ക്ക് പുറമെ നിരവധി സ്ഥാപനങ്ങളും റസിഡന്റ്സ് അസോസിയേഷനുകളും സമുദായ സംഘടനകളും പണം നിക്ഷേപിച്ചിട്ടുണ്ട്.