ഗുരുദർശനങ്ങളെ ഹൃദയങ്ങളിലേറ്റാനുള്ള മഹനീയ അവസരമാണ് ശിവഗിരി തീർഥാടനം : സ്വാമി സച്ചിതാനന്ദ
1490273
Friday, December 27, 2024 6:38 AM IST
ചിറയിൻകീഴ് : ഗുരുദർശനങ്ങളെ ഹൃദയങ്ങളിലേറ്റാനുള്ള മഹനീയാവസരമാണു ഓരോ ശിവഗിരി തീർഥാടനങ്ങളും ലക്ഷ്യമിടുന്നതെന്നു ശിവഗിരി മഠാധിപതി സ്വാമി സച്ചിതാനന്ദ പറഞ്ഞു.
ശിവഗിരി മഹാതീർഥാടനത്തിനു മുന്നോടിയായി ചിറയിൻകീഴ് ശാർക്കര ശ്രീനാരായണ ഗുരു ക്ഷേത്ര മണ്ഡപത്തിൽ നിന്നുള്ള താലൂക്കു തല തീർഥാടന വിളംബര പദയാത്രയിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ അധ്യക്ഷനായി. ശ്രീനാരായണ ദർശനങ്ങളെ ആഴത്തിൽ പഠിക്കാനും അവ ജീവിതത്തിൽ പ്രായോഗികമാക്കാനും ശിവഗിരി തീർഥാടനത്തിലൂടെ സാധിതമാക്കാൻ ഓരോ ഗുരു വിശ്വാസിക്കും സാധിക്കണമെന്നു തീർഥാടക സംഗമം ഉദ്ഘാടനം ചെയ്ത് അടൂർ പ്രകാശ് എംപി പറഞ്ഞു.
ഗുരുക്ഷേത്ര പ്രസിഡന്റ് ഡോ.ബി. സീരപാണി സ്വാമി സച്ചിതാനന്ദയെ പൂർണ കുംഭം നൽകി സ്വീകരിച്ചു. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, രമണി ടീച്ചർ വക്കം , ഡോ.ബി.ഗിരിജ, ഉണ്ണിക്കൃഷ്ണൻ ഗോപിക, ബി. അനിൽകുമാർ, രാജൻ സൗപർണിക, ആർ.എസ്. ഗാന്ധി കടയ്ക്കാവൂർ,
ഷാജികുമാർ, ഡോ.ബി. സീരപാണി, ശ്രീജ അജയൻ , അഴൂർ ബിജു, ബൈജു തോന്നയ്ക്കൽ, ഉദയകുമാരി, സന്തോഷ് പുതുക്കരി, ഡി. ചിത്രാംഗദൻ, പി.എസ്.ചന്ദ്രസേനൻ എന്നിവർ പ്രസംഗിച്ചു.